തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴ കഴിഞ്ഞു അഴൂർ ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ ഒരു അണലിയെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. സ്ഥലത്തെത്തിയ വാവ, വീടിന്റെ പുറകുവശത്തു പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. ബാത്ത്റൂമിനോട് ചേർന്ന് അഴുക്കുവെള്ളം പോകാനുള്ള ഒരു ചെറിയ കുഴി. ബേസ്‌മെന്റിനുള്ളിലേക്ക് വലിയ ഹോൾ, കെട്ടികിടക്കുന്ന വെള്ളത്തിലേക്ക് നാലഞ്ചു ബക്കറ്റ് വെള്ളം ഒഴിച്ച് നോക്കി എന്നിട്ടും പാമ്പ് പുറത്തുവന്നില്ല.

snakemaster

പെട്ടന്ന് തല പുറത്തേക്ക്, വീട്ടുകാർ പറഞ്ഞത് ശരി തന്നെ.ഉഗ്രൻ ഒരു അണലി.പെട്ടന്ന് തന്നെ അണലി അകത്തേക്ക് കയറി.വാവ വെള്ളം ഒഴിക്കുന്നത് തുടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമം. ഇതിനിടയിൽ ഇടക്ക് തല പുറത്തേക്കിടും, അകത്തുകയറും. ബേസ്‌മെന്റ് പൊട്ടിക്കാതെ വേണം പാമ്പിനെ പിടികൂടാൻ,അല്ലെങ്കിൽ ബാത്ത്‌റൂം ഇടിഞ്ഞുവീഴും. അവസാനം ഹോസുപയോഗിച്ചു വെള്ളം പാമ്പു ചെയ്തു. അണലി പുറത്തേക്ക്. അതിനുശേഷം പുതിയ അതിഥിയെത്തേടി മറ്റൊരു വീട്ടിലേക്ക്. വിറകു മാറ്റി പാമ്പിനെ പിടിച്ചു.കാണുക ആകാംഷ നിറഞ്ഞ സ്‌നേക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.