ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്കൂൾ കുട്ടി ഓടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റുു.ലുധിയാനയിലെ ഗുരുനാനാക്ക് പബ്ളിക്ക് സ്കൂളിന് സമീപമാണ് സംഭവം.
അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന മരത്തിൽ ഇടിച്ച് കയറ്റുകയായിരുന്നു. വണ്ടി പൂർണമായും തകർന്നു. സീറ്റുകളുൾപ്പെടെ ഇളകി തെറിച്ചു. റോഡിന് സമീപമുള്ള കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറയിൽ അപകട ദൃശ്യം പതിഞ്ഞിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ആറ് പേരും സ്കൂൾ വിദ്യാർത്ഥികളാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.