w

ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവിൽ (ഡബ്ല്യൂ.സി.സി) ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, സംവിധായിക വിധു വിൻസന്റ് സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്നും, മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് ഡബ്യൂ.സി.സിക്കുണ്ടാകട്ടെ എന്നുമായിരുന്നു സംവിധായികയുടെ കുറിപ്പ്. തൊട്ടുപിന്നാലെ പരിഹാസവുമായെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടിയിരുന്നു നടിയുടെ ട്രോൾ. 'ഞങ്ങടെ ഡബ്ല്യൂ.സി.സി സ്നേഹവും സൗഹൃദവും. സന്തോഷവും' എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്.

w