child-rape

കൊല്ലം: പട്ടികജാതി സമുദായത്തിൽപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ പൊലീസ് പിടിയിലായി. പിടിയിലായവരിൽ 2 പേർ പെൺകുട്ടിയുടെ അമ്മാവന്മാരാണ്. ഇവർ സി.പി.എം അനുഭാവികളാണ്. കടയ്ക്കൽ വരയറയിലാണ് സംഭവം.

മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ, പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയിരുന്നില്ല. പിന്നീട് ബന്ധുക്കളിലൊരാൾ മുഖ്യമന്ത്രിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ശക്തിപ്പെടുത്തിയതും ബന്ധുക്കൾ പൊലീസ് പിടിയിലാവുകയും ചെയ്യുന്നത്.