റിലീസ് ആയി വർഷങ്ങൾക്കിപ്പുറവും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നുണ്ട്. കലാലയ ജീവിതം പ്രമേയമാക്കിയ സിനിമ മലയാള സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൂരജിനെ ഇന്നും മലയാളികൾ മറന്നിട്ടില്ല. സ്‌കന്ദ അശോകാണ് സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടൻ ഇപ്പോൾ. സക്ന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചെറിയ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2018 മേയ് 31നായിരുന്നു താരത്തിന്റെ വിവാഹം.