ko

കേപ്ടൗൺ: രോഗവ്യാപനം അത്ര തീവ്രമല്ലാതിരുന്ന ദക്ഷിണാഫ്രിക്കയിലും കൊവിഡ് അതിവേഗം പടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് 8000ത്തിലധികം പേർക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,​77,124 ആയി.

ഇതുവരെ 2,952പേർ മരിച്ചു​. കർശനമായ ലോക്ക്ഡൗണിനുശേഷം രണ്ടാഴ്​ച മുമ്പാണ്​ രാജ്യത്ത്​ ഇളവുകൾ പ്രഖ്യാപിച്ചത്​. ലോക്ക്​ഡൗൺ കാലത്ത്​ തൊഴിലില്ലായ്​മയും പട്ടിണിയും വർദ്ധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പുതിയ പശ്​ചാത്തലത്തിൽ ജോഹനാസ്​ബർഗിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ പുനഃലസ്ഥാപിക്കാനാണ്​ അധികൃതർ ആലോചിക്കുന്നത്​. ‘രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ കർശന ലോക്ക്​ഡൗൺ പുനഃസ്​ഥാപിക്കുമെന്ന്​’ ആരോഗ്യമന്ത്രി സ്വലിനി എംക്വീസ്​ പറഞ്ഞു.

അതേസമയം,​ ആഗോള തലത്തിൽ കൊവിഡ്​ കേസുകളുടെ എണ്ണം ഒരുകോടി 12 ലക്ഷം കടന്നു. നിലവിൽ 1,12,13,193 കോടി രോഗികളാണുള്ളത്​. 5,29,​497 പേർ മരിച്ചു. 6,​36,​0199 പേർ രോഗമു​ക്തരായി. അമേരിക്കയിലാണ്​ രോഗം ഏറ്റവും കൂടുതൽ നാശം വിതച്ചത്​. 28,90,588 പേരാണ് അമേരിക്കയിൽ ഇതുവരെ രോഗികളായത്​. 1,32,101 പേർ മരിച്ചു. അലബാമ, നോർത്ത്​ കരോലിന, സൗത്ത്​ കരോലിന, ടെന്നിസീ, അലാസ്​ക എന്നിവിടങ്ങളിൽ രോഗബാധ ക്രമാതീതമായി ഉയരുകയാണ്​. പട്ടികയിൽ രണ്ടം സ്​ഥാനത്ത്​ നിൽക്കുന്ന ബ്രസീലിലും സ്​ഥിതിയിൽ മാറ്റമില്ല. ബ്രസീലിൽ കൊവിഡ്​ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. ബ്രസീലിയൻ നഗരങ്ങളിൽ ലോക്​ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബാറുകൾ, റസ്​റ്ററന്റുകൾ, ജിമ്മുകൾ എന്നിവ തുറന്നതിനാൽ രോഗബാധ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലും ഇളവുകളുടെ ഭാഗമായി പബുകളും റസ്റ്ററന്റുകളും തുറന്നു.