porsche

ന്യൂഡൽഹി: ഡീസൽ വാഹനങ്ങളോട് വിടപറഞ്ഞ് പോര്‍ഷെ.ഡീസൽ വാഹനങ്ങളുടെ നിർമ്മാണങ്ങൾ അവസാനിപ്പിച്ചതായി പോര്‍ഷെ. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ കാലഘട്ടത്തിൽ ഡീസൽ വാഹനങ്ങളുടെ ഉപയോഗം പ്രായോഗികമല്ലെന്നാണ് പോര്‍ഷെയുടെ വാദം. ഒഫീഷ്യൽ പ്രസ് റിലീസ് വഴിയാണ് പോര്‍ഷെ വിവരം ലോകത്തെ അറിയിച്ചത്. 2017 ലെ ആഗോള വില്‍പ്പനയില്‍ വെറും 12% ഡീസല്‍ മോഡലുകളാണ് യൂറോപ്പിലുടനീളം വിറ്റ് പോയത്. ഹൈബ്രിഡുകൾക്കാണ് ആവശ്യക്കാർ കൂടതൽ. 63 ശതമാനമാണ് 2017 ആഗോള വില്‍പ്പന കണക്ക്.ഫെബ്രുവരി മുതല്‍ പോര്‍ഷെ അതിന്റെ ഉല്‍പ്പന്ന ശ്രേണിയില്‍ ഒരു ഡീസല്‍ മോഡലുകളും ഇറക്കിയിട്ടില്ല.

ഭാവിയിലും ഡീസൽ വാഹനങ്ങൾ ഇറക്കാനില്ല,ഡീസൽ വാഹനങ്ങളെ കുറ്റപ്പെടുത്തുകയല്ലെന്നും പരമ്പരാഗത സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ തങ്ങൾക്ക് ഡീസൽ മോഡൽ വാഹനങ്ങളോട് അത്ര സുപരിചിതമല്ലെന്നും പ്രസ് റിലീസിൽ പറയുന്നു.പോര്‍ഷെ ഡീസല്‍ മോഡലുകൾ ഇപ്പോഴും വാങ്ങാൻ അവസരമുണ്ട്.പനാമെറ, കെയെന്‍ തുടങ്ങിയ മോഡലുകള്‍ പുതിയതായി കമ്പനി നിര്‍മ്മിക്കാന്‍ പോകുന്നില്ലെങ്കിലും. എന്നാൽ തങ്ങളുടെ നിലവിലുള്ള ഡീസല്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നത് തുടരും.ഡീസല്‍ മോഡലുകളെ നീക്കംചെയ്യാനുള്ള പോര്‍ഷെയുടെ തീരുമാനത്തിന് ഫോക്സ്വാഗണ്‍ 'ഡീസല്‍ഗേറ്റ്' വിവാദവുമായി ബന്ധമുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. 2015ലാണ് വാഹന ലോകത്തെ പിടിച്ചുലച്ച ഡീസല്‍ ഗേറ്റ് അഥവാ പുകമറ വിവാദം പുറത്തുവരുന്നത്. മലിനീകരണ പരിശോധനയെന്ന കടമ്പ കടക്കാന്‍ ഡീസല്‍ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ച ജര്‍മ്മന്‍ വാഹന നിർമ്മാതാക്കളായ ഫോക്‌സ് വാഗണ്‍ കയ്യോടെ പിടിക്കപ്പെട്ട സംഭവമായിരുന്നു അത്.പുക പരിശോധന സംബന്ധിച്ച അമേരിക്കയിലെ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പരിശോധനയില്‍ കാണിക്കുന്ന അളവിനേക്കാള്‍ 40 ഇരട്ടി കൂടുതലായിരുന്നു യഥാര്‍ത്ഥത്തില്‍ പുറത്തുവിടുന്ന നൈട്രസ് ഓക്സൈഡിന്റെ അളവ്.