കറാച്ചി : പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായ വിവരം അറിയിച്ചത്. ചെറിയ പനി ഉണ്ടായതിനെ തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം, വീട്ടിലിരുന്നുകൊണ്ട് തന്റെ ചുമതലകൾ തുടരുമെന്നും താൻ ആരോഗ്യവാനാണെന്നും ഖുറേഷി അറിയിച്ചിട്ടുണ്ട്. നിലവിൽ 2,25,283 പേർക്കാണ് പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,619 പേർ മരിച്ചു.