തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് അതിവേഗത്തിൽ ഭവന വായ്‌പകൾ ലഭ്യമാക്കാനായി പ്രോജക്‌ട് തത്കാൽ പദ്ധതിക്ക് എസ്.ബി.ഐ തുടക്കമിട്ടു. ഭവന വായ്‌പകളുടെ അതിവേഗ പ്രോസസിംഗ്, അനുവദിക്കൽ, ലഭ്യമാക്കൽ എന്നിവ ഉറപ്പാക്കാൻ ഒരു തത്കാൽ ഡെസ്‌ക് പ്രവർത്തിക്കുമെന്ന് ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് പറഞ്ഞു. തിരുവനന്തപുരം സെന്ററിലെ ആർ.എ.സി.ജി.സി-1ലും ആർ.എ.സി.ജി.സി-2ലും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള ഭവന വായ്‌പകളാണ് എസ്.ബി.ഐ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് ഒന്നുമുതൽ ആരംഭിച്ച നിരക്ക് 6.95 ശതമാനമാണ്. ജനറൽ മാനേജർ പാർത്ഥസാരഥി പാത്ര, ഡി.ജി.എം എസ്. രാധാകൃഷ്‌ണൻ, ഡി.ജി.എം സതീഷ് മോഹൻ റാവു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.