കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷ് ചബ്രായുടെ പ്രഥമ സംവിധാന സംരംഭമാണ് സുശാന്ത് സിംഗ് രാജ്പുത് അഭിനയിച്ച അവസാന ചിത്രമായ ദിൽ ബേച്ചാരെ. ഈ സിനിമതന്റെ ജീവിതത്തിൽ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും സാക്ഷ്യമാണെന്നുവികാരധീനനായിപറയുന്നു മുകേഷ് ചബ്രാ . സുശാന്തിന് ' കൈ പൊ ചെ "എന്ന സിനിമയിലൂടെ വലിയവഴിത്തിരിവുണ്ടാക്കി കൊടുത്തത് ചിത്രത്തിന്റെ കാസ്റ്റിംഗ്ഡയറക്ടറായിരുന്ന മുകേഷാണ് . സംവിധായക മോഹം മനസിൽ സൂക്ഷിച്ചുനടന്നിരുന്ന ആളായിരുന്നു മുകേഷ് ചബ്രാ. ആ സമയത്ത് മുകേഷ് സിനിമ ചെയ്യുകയാണെങ്കിൽ താൻ നിരുപാധികം വന്ന് അഭിനയിച്ചു തരാം എന്ന് വാഗ്ദാനംനൽകുകയും സുശാന്ത് ഏഴു വർഷത്തിനു ശേഷം താൻ സിനിമയിൽ കത്തി നിൽക്കുന്നസമയത്ത് മുകേഷ് സമീപിച്ചപ്പോൾ തന്നെ അത് പ്രാവർത്തികമാക്കുകയും ചെയ്തു.