satyan

തിരുവനന്തപുരം: ആറ്റിങ്ങൽ എംഎൽഎയും സിപിഎം നേതാവുമായ അഡ്വ.ബി. സത്യൻ കൊവിഡ് ചട്ടലംഘനം നടത്തിയെന്ന ഹർജിയിൽ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ലീഡർ സാംസ്കാരിക വേദി നൽകിയ ഹർജിയിലാണ് ആറ്റിങ്ങൽ ഒന്നാംക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്. ഒപ്പം ആറ്റിങ്ങൽ നഗരസഭാ നേതൃത്വത്തിനും പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കുമെതിരെ കേസെടുക്കണം.

ജൂൺ 10ന് സിപിഎം സംഘടിപ്പിച്ച കാരക്കാച്ചി കുളം നവീകരണം പരിപാടി കൊവിഡ് ചട്ടം ലംഘിച്ചാണെന്നും പരിപാടിയിൽ നിരവധിപേർ പങ്കെടുത്തെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാൽ രാഷ്ട്രീയ പ്രേരിത പരാതിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് എംഎൽഎ പ്രതികരിച്ചു.