തിരുവനന്തപുരം : ഇന്ത്യൻ വനിതാ ബാസ്കറ്റ്ബാൾ ടീം ക്യാപ്ടനും കെ.എസ്.ഇ.ബി താരവുമായ പി.എസ് ജീന വിവാഹിതയാവുന്നു. കെ.എസ്.ഇ.ബി എൻജിനീയറായ ചാലക്കുടി മേലൂർ സ്വദേശി ജാക്ക്സൺ സി ജോൺസണാണ് വരൻ. ഇവർ തമ്മിലുള്ള വിവാഹനിശ്ചയം ഇന്നലെ ജീനയുടെ വയനാട്ടിലെ വീട്ടിൽ വച്ച് നടന്നു. ഇൗ മാസം 11ന് ചാലക്കുടിയിൽ വച്ചാണ് വിവാഹം.
ഗീതു അന്ന ജോസിന് ശേഷം ആസ്ട്രേലിയൻ പ്രൊഫഷണൽ ലീഗിൽ കളിച്ച ഇന്ത്യൻ താരമാണ് ജീന.കഴിഞ്ഞവർഷം നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായിരുന്നു. കഴിഞ്ഞ വർഷം മലേഷ്യയിൽ നടന്ന പ്രീ ഒളിമ്പിക് ക്വാളിഫയേഴ്സിലും 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിനെ നയിച്ചത് ജീനയാണ്.