മുംബയ്: ഇന്ത്യയുടെ കൈവശമുള്ളത് ലോകത്തെ ഏറ്രവും ഉയർന്ന അഞ്ചാമത്തെ വിദേശ നാണയ കരുതൽ ശേഖരം. 50,000 കോടി ഡോളറാണ് നിലവിൽ ഇന്ത്യയുടെ ശേഖരം. ഇതു റെക്കാഡാണ്. മൂന്നു ലക്ഷം കോടി ഡോളർ ശേഖരവുമായി ചൈനയാണ് ഒന്നാമത്. ജപ്പാൻ, സ്വിറ്ര്‌സർലൻഡ്, റഷ്യ എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്ര് രാജ്യങ്ങൾ.
കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും സാമ്പത്തിക വെല്ലുവിളികൾ നേടിരാൻ ഇന്ത്യ ഭദ്രമാണെന്ന് നിക്ഷേപക ലോകത്തെയും റേറ്രിംഗ് ഏജൻസികളെയും ബോദ്ധ്യപ്പെടുത്താൻ ഈ ശേഖരം സഹായിക്കും. 13 മാസത്തേക്കുള്ള ഇന്ത്യയുടെ ഇറക്കുമതി ആവശ്യങ്ങളും ജി.ഡി.പിയുടെ അഞ്ചിലൊന്നും കൈകാര്യം ചെയ്യാൻ ശേഖരം പ്രയോജനപ്പെടുത്താനാകും.