കൊച്ചി: മിന്നും താരം ജെസ്സൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. ഗോവൻ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വർഷത്തേക്കാണ് ബ്ലാസ്റ്രേഴ്സ് കരാർ നീട്ടിയത്. ഇന്ത്യയിലെ മുൻ നിര ലെഫ്റ്ര് ബാക്കുകളിൽ ഒരാളാണ് ജെസ്സൽ. കഴിഞ്ഞ സീസണിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ബ്ലാസ്റ്രേഴ്സ് ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ നിലനിറുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.