മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ദുർബലരായ മയ്യോർക്കയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയ അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്ത് തുടരുന്നു.ഇരട്ടഗോൾ നേടിയ അൽവാരോ മൊറാട്ടയുടെ മികവിലായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം.29-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സ്കോർ ചെയ്ത മൊറാട്ട ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാം ഗോളും നേടി. 78-ാം മിനിട്ടിൽ കോകെയാണ് മൂന്നാം ഗോൾ നേടിയത്.
ഇൗ വിജയത്തോടെ അത്‌ലറ്റിക്കോയ്ക്ക് 34 മത്സരങ്ങളിൽ നിന്ന് 62 പോയിന്റായി. 33 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 33 കളികളിൽ നിന്ന് 70 പോയിന്റുണ്ട്.