astro-

2020ലെ മൂന്നാമത്തെ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും.. ഇന്ത്യന്‍ സമയം രാവിലെ 8.37 മുതൽ ഉച്ചയ്ക്ക് 11.22 വരെയാണ് ഗ്രഹണം. ഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളാണ് പ്രചാരത്തിലുള്ളത്.. ചന്ദ്രഗ്രഹണം നഗ്‌ന നേത്രങ്ങൾ കൊണ്ട് വീക്ഷിക്കുന്നത് സുരക്ഷിതമാണ്. അതുകൊണ്ടുതന്നെ ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക തയാറെടുപ്പുകളൊന്നും ആവശ്യമില്ല.

എന്നാൽ, ഇന്ത്യൻ വിശ്വാസം അനുസരിച്ച് ഈ സമയത്ത് ചെയ്യാവുന്നതും അരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്.

ഗ്രഹണസമയത്ത് മഹാമൃത്യുഞ്ജയ മന്ത്രം ഉൾപ്പെടെയുള്ള മന്ത്രങ്ങൾ ഉരുവിടണമെന്നാണ് വിശ്വാസം. ഇത് ചന്ദ്രഗ്രഹണം വഴി സംഭവിക്കുന്ന പ്രതികൂല ഊർജത്തിന്റെ തീക്ഷ്ണത കുറയ്ക്കുമെന്നാണ് വിശ്വാസം. ആഹാരത്തിൽ തുളസിയില ചേർക്കണമെന്നതാണ് മറ്റൊരു വിശ്വാസം. ആവശ്യക്കാർക്ക് ധനസഹായവും മറ്റും നൽകണമെന്നും പുരാണങ്ങളിൽ പറയുന്നു.

പാകം ചെയ്യാത്ത ഭക്ഷണം ഗ്രഹണ സമയത്ത് കഴിക്കാൻ പാടില്ലെന്ന് പറയുന്നവരുമുണ്ട്. മാത്രമല്ല, ശരീരത്തിന് ഹാനികരമായ രശ്മികളുടെ വികരണം നടക്കുമെന്നതിനാൽ ചന്ദ്രഗ്രഹണസമയത്ത് പുറത്തിറങ്ങരുതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.