che-

ബ്യൂണസ് ഐറിസ്: കമ്മ്യൂണിസ്റ്റ് വിപ്ലവനായകന്‍ ഏണസ്റ്റോ ചെ ഗുവേരയുടെ വില്പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിൽ ചെ ഗുവേര ജനിച്ച വീടാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. 2002ൽ വീട് ഫ്രാന്‍സിസ്‌കോ ഫറൂഗിയ എന്ന അർജന്റീനിയൻ വ്യവസായി ഈ വീട് വാങ്ങിയിരുന്നു. ചെഗുവേരയുടെ ബാല്യകാല സ്മരണകൾ നിറ‌ഞ്ഞ വീട് സാംസ്കാരിക കേന്ദ്രമാക്കാനായിരുന്നു ഫറുഗിയ ഉദ്ദേശിച്ചത്. എന്നാൽ അത് നടന്നില്ല.. ഇതിന് പിന്നാലെയാണ് വീട് വിൽക്കാൻ തീരുമാനിച്ചത്.

സിറ്റിസെന്ററില്‍ 2580 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിയോ-ക്ലാസിക്കല്‍ ശൈലിയിലുള്ളതാണ് കെട്ടിടം. എന്നാല്‍, എന്തുവിലയ്ക്കാണ് കെട്ടിടം വില്‍ക്കുകയെന്ന് അര്‍ജന്റീനിയന്‍ വ്യവസായി വെളിപ്പെടുത്തിയിട്ടില്ല.

ഉര്‍കൈ്വസ് തെരുവിനും എന്‍ട്രെ റയോസിനും ഇടയില്‍ സ്ഥതി ചെയ്യുന്ന കെട്ടിടം വര്‍ഷങ്ങളായി ഒട്ടേറെ സന്ദര്‍ശകരെയാണ് സ്വീകരിച്ചുവരുന്നത്. യുറഗ്വായ്യുടെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ മക്കള്‍ തുടങ്ങിയവരും അതില്‍പ്പെടും.