കൊച്ചി: കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം നഗരത്തിലെ അഞ്ച് പ്രദേശങ്ങളെ കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളെയാണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍ മേഖലകളിലാണ് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര നഗരസഭയിലെയും, പറവൂര്‍ നഗരസഭയിലെയും പ്രദേശങ്ങൾ കണ്ടെയിന്മെന്റ് ഉൾപ്പെട്ടിട്ടുണ്ട്.
കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും കണ്ടെയിന്മെന്റ് സോണാണ്. ജില്ലയിൽ ഇന്ന് 13 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ അഞ്ചുപേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്ന നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവയിലുള്ള ഓട്ടോ ഡ്രൈവറിലും രോഗം കണ്ടെത്തി.