turmeric

മഞ്ഞളിന്റെ രോഗപ്രതിരോധശേഷിയെക്കുറിച്ചും ഔഷധമേന്മകളെക്കുറിച്ചും നമുക്ക് അറിവുള്ളതാണ്. എന്നാൽ ലോകം മുഴുവൻ കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ സ്വയം പ്രധിരോധശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ നമ്മെ സഹായിക്കുന്നതിൽ മഞ്ഞളിന് വലിയ പങ്കുവഹിക്കാനുണ്ട്.

ദിവസവും രാവിലെ ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി രണ്ട് ടീസ്പൂൺ തേനുമായി ചേർത്തോ അര ടീസ്‌പൂൺ നെയ്യിൽ ചേർത്തോ ഇളം ചൂടുവള്ളം,​ പാൽ എന്നിവയിൽ ഏതിലെങ്കിലും ഒന്നിൽ കലർത്തിയോ കഴിക്കുക. രോഗപ്രതിരോധത്തിനും വരണ്ട ചുമ അകറ്റാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് ഈ രീതി. പ്രായമേറിയവർക്കും കുട്ടികൾക്കും രോഗം ബാധിക്കാനുള്ള സാദ്ധ്യത ഏറെയായതിനാൽ മഞ്ഞൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.