കണ്ണൂർ: കണ്ണൂരിൽ സി പി എം പ്രവർത്തകൻ വെട്ടേറ്റുമരിച്ചു. കൂത്തുപറമ്പിനടുത്ത് കണ്ണവത്താണ് അക്രമം നടന്നത്. രാഗേഷ് എന്ന മുപ്പത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ സംഘർമല്ലെന്നും സുഹൃത്തുക്കൾ തമ്മിലുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രദേശത്ത് കൂടുതൽ പൊലീസ് ക്യാമ്പുചെയ്യുകയാണ്.അക്രമികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ പിടിയിലായോ എന്ന് വ്യക്തമല്ല.