covid-

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മഞ്ചേരിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ്(82)​ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

ജൂൺ 29ന് റിയാദില്‍ നിന്നെത്തിയ ശേഷം ഇയാള്‍ ക്വാറന്റെെനിലായിരുന്നു. പനിയെ തുടര്‍ന്ന് ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ സാമ്പിള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ക്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.