
ന്യൂഡൽഹി: മഞ്ഞുവീഴ്‌ചയും കനത്ത തണുപ്പുംമൂലം ലഡാക്ക് മേഖലകളിൽ ഇന്ധനം കട്ടിയാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സെെന്യം വിന്റർ ഡീസൽ ഉപയോഗിച്ചേക്കും. ശെെത്യകാല താപനില താഴ്ന്നുവരുന്ന സാഹചര്യത്തിലാണിത്. ശൈത്യകാലത്ത് അതികഠിനമായ തണുപ്പും മഞ്ഞ് വീഴ്ചയുമാണ് ലഡാക്കിലെ ലേ, കാര്‍ഗില്‍ എന്നീ പ്രദേശങ്ങളില്‍ അനുഭവപ്പെടുക. അതുകൊണ്ടുതന്നെ സാധാരണ ഡീസല്‍ തണുത്ത് ഉറയുകയും വാഹനങ്ങള്‍ തകരാറിലാകാന്‍ കാരണവുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി ) 30ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയിൽ ഉപയോഗിക്കാവുന്ന വിന്റർ ഡീസലിന് അംഗീകാരം നൽകാൻ സായുധ സേനയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്ലാളിറ്റി അഷ്വറൻസിന്റെ (ഡിജിക്യുഎ)യുടെ അനുമതി തേടി.
എന്താണ് വിന്റർ ഡീസൽ?
ഒരു പ്രത്യേക ഇന്ധനമാണ് വിന്റർ ഡീസൽ. കഴിഞ്ഞ വർഷമാണ് ഐഒസി ഉയർന്ന പ്രദേശങ്ങളിലും അതുപോലെ താഴ്ന്ന താപനിലയുള്ള പ്രദേശങ്ങളിലേക്കും വിന്റർ ഡീസൽ അവതരിപ്പിച്ചത്. ഇവിടെ സാധാരണ ഡീസൽ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സാധാരണ ഡീസൽ കനത്ത മഞ്ഞിൽ കല്ലുപോലെ ആകുമെന്നതിനാൽ വാഹന ഇന്ധനമായി ഉപയോഗിക്കാൻ ലഡാക്കുകാർക്ക് സാധിക്കാറില്ല. പൂജ്യത്തിനും താഴെ, മൈനസ് 30 ഡിഗ്രി വരെ ഇവിടെ ഊഷ്‌മാവ് താഴാറുണ്ട്. എന്നാൽ, ഐ.ഒ.സി ഉത്‌പാദിപ്പിച്ച പുതിയ വിന്റർ ഗ്രേഡ് ഡീസൽ മൈനസ് 33 ഡിഗ്രി സെൽഷ്യസിലും ദ്രവരൂപത്തിൽ തന്നെ നിലനിൽക്കും.
ഇത്തരം കുറഞ്ഞ താപനിലയിൽ സാധാരണ ഡീസൽ ഉപയോഗിക്കുന്നത് വാഹനങ്ങൾ തകരാറിലാകുമെന്ന് ഐഒസി വികസന ഡയറക്ടർ എസ്.വി രാമകുമാർ പറഞ്ഞു. കുറഞ്ഞ ശ്യാനത(viscosity) നിലനിർത്താൻ സംയോജിപ്പിച്ച വിന്റർ ഡീസൽ 30 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയിൽ ഉപയോഗിക്കാൻ സാധിക്കും.-അദ്ദേഹം വ്യക്തമാക്കി.
ഡീസലിന്റെ ജ്വലന വേഗതയും സാന്ദ്രീകരണവും കണക്കിലെടുത്തിട്ടുണ്ട്. കൂടാതെ കുറഞ്ഞ തോതിൽ സൾഫറും അടങ്ങിയിട്ടുണ്ട്. ഇത് എഞ്ചിനുകളിൽ കുറഞ്ഞതോതിൽ നിക്ഷേപത്തിനും മികച്ചരീതിയിൽ ഉപയോഗിക്കാനും സാധിക്കും. വിന്റർ ഡീസൽ പുറത്തിറക്കുന്നതിനുമുമ്പ് ഇവിടെ മണ്ണെണ്ണ ഉപയോഗിച്ച് ഡീസലിനെ ലയിപ്പിക്കാൻ ഉപയോഗിച്ചിരുന്നുവെന്നും എസ്.വി രാമകുമാർ പറഞ്ഞു. എന്നാൽ ഇത് കൂടുതൽ വായുമലിനീകരണത്തിന് കാരണമാകുമന്നും അദ്ദേഹം വ്യക്തമാക്കി.
ഐഒസിൽ ഉൾപ്പെടെ മറ്റ് എണ്ണ കമ്പനികൾ അതായത് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, തുടങ്ങിയവ സായുധസേനയ്ക്കായി ഡീസൽ ഹെെ സൾഫർ പൗർ പോയിന്റ് (ഡിഎച്ച്പിപി-ഡബ്ല്യു) ആണ് സായുധ പ്രവർത്തനങ്ങൾക്കായി നൽകുന്നത്. നിലവിൽ ലഡാക്കിൽ സായുധസേന ഉപയോഗിക്കുന്നത് ഇതാണ്.
അതിർത്തിയിൽ സംഘർഷം കണക്കിലെടുത്ത് ഇന്ധനത്തിന്റെ ആവശ്യം ഉയരുമെന്ന് വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജൂൺ 15ന് ശേഷം ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചെെനീസ് സെെനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഡിഎച്ച്പിപി -ഡബ്ല്യുവിന്റെ ആവശ്യം ഗണ്യമായി വർദ്ധിച്ചിട്ടില്ല.