honda-livo

വില മാറാതെ, എന്നാൽ കൂടുതൽ പുതുമകളും മികവുകളുമായി ഹോണ്ടയുടെ ലിവോ എത്തി. 110 സി.സി, പി.ജി.എം-എഫ്.ഐ ഹോണ്ടാ എക്കോ ടെക്‌നോളജി (എച്ച്.ഇ.ടി) എൻജിനാണ് പുത്തൻ ലിവോയ്ക്കുള്ളത്. ഇതിന്, കരുത്തായി എൻഹാൻസ്ഡ് സ്‌മാർട്ട് പവറും (ഇ.എസ്.പി) നൽകിയിട്ടുണ്ട്.

69,422 രൂപയാണ് (ജയ്‌പൂർ) എക്‌സ്‌ഷോറൂം വില. 2015ലാണ് ലിവോയെ ആദ്യമായി ഇന്ത്യൻ നിരത്തുകൾക്ക് ഹോണ്ട പരിചയപ്പെടുത്തുന്നത്. മികച്ച സ്വീകാര്യത നേടിയ ലിവോയ്ക്ക് പുത്തൻ സാങ്കേതികവിദ്യയും അർബൻ രൂപകല്‌പനയും നൽകിയാണ് പുനരവതരണം. ഡി.സി ഹെഡ്‌ലാമ്പ്, എൻജിൻ സ്‌റ്റാർട്ട്/സ്‌റ്രോപ്പ് സ്വിച്ച്, നീളംകൂട്ടിയ സീറ്റുകൾ, പാസിംഗ് സ്വിച്ച് എന്നിങ്ങനെ പുതുമകൾ ധാരാളം. ഡ്രം, ഡിസ്‌ക് വേരിയന്റുകളിലാണ് പുത്തൻ ലിവോ എത്തുന്നത്.

അത്‌ലെറ്റിക് ബ്ളൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്രാലിക്, ഇംപീരിയൽ റെഡ് മെറ്രാലിക്, ബ്ളാക്ക് എന്നീ ആകർഷക നിറഭേദങ്ങൾ ലിവോയ്ക്കുണ്ട്. ഹീറോ പാഷൻ പ്രൊ110, ബജാജ് പൾസർ 125 നിയോൺ, ഹീറോ ഗ്ളാമർ, ഹീറോ സൂപ്പർ സ്‌പ്ളെൻഡർ, ടി.വി.എസ് സ്‌റ്റാർ സിറ്റി പ്ളസ് എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികൾ.