gold

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യു എ ഇ കോൺസുലേറ്റിലേക്ക് വന്ന പാഴ്സലിൽ ഒളിപ്പിച്ച നിലയിലാണ് മുപ്പതുകിലോ സ്വർണം കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള‌ളതിൽ ഏറ്റവും വലിയ സ്വർണക്കടത്താണിതെന്നാണ് സൂചന.

ആദ്യമായാണ് ഡിപ്‌ളോമാറ്റിക്ക് കാർഗോ വഴി ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നത്. ടോയ‌്‌ലറ്റ് ഉപകരങ്ങൾക്കൊപ്പമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അധികൃതർ പരിശോധന നടത്തുകയാണ്. മൂന്നുദിവസം മുമ്പാണ് വിദേശത്തുനിന്ന് കാർഗോ എത്തിയത്. ഇതിനു‌ള‌ളിൽ സ്വർണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പല പെട്ടികളിലാണ് സ്വർണം എത്തിയത്. കാർഗോ അയച്ച വ്യക്തിയെ കണ്ടുപിടിക്കാനു‌ള‌ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മണക്കാടാണ് യു എ ഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്