2

വൈക്കം മുഹമ്മദ് ബഷീറിന്റെ 26ാം ചരമ ദിനമാണ് ഇന്ന്.ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ആ പ്രത്യേകത എന്തെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. മലയാളികളുടെ പ്രിയതാരം മാമുക്കോയയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ഒരു കാലത്ത് ബേപ്പൂർ സുൽത്താന്റെ വലം കയ്യായിരുന്നു മാമുക്കോയയെന്ന് ഹരീഷ് പേരടി കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു കാലത്ത് ബേപ്പൂർ സുൽത്താന്റെ വലം കൈയ്യായിരുന്നു നമ്മുടെ മാമുക്ക ...സുൽത്താനുമായി ബന്ധപ്പെട്ട ഒരു പാട് ഓർമ്മകൾ ഇപ്പോഴും മാമുക്ക സ്നേഹത്തോടെ പറയാറുണ്ട്...സുൽത്താന്റെ ഓർമ്മദിനം തന്നെയാണ് കോഴിക്കോടിന്റെ മുത്ത് മാമുക്കയുടെ ജൻമദിനവും..ഇവരുടെ ബന്ധത്തിന്റെ ആഴത്തിന് മാറ്റു കൂട്ടാൻ ഇങ്ങിനെയൊരു ദിവസം തിരഞ്ഞെടുത്ത പടച്ചോനെ..ഇങ്ങള് ബല്ലാത്തൊരു പടച്ചോനാണ്..പടച്ചോനേ...

2