tvs-apache

ടി.വി.എസിന്റെ ഫ്ലാഗ്‌ഷിപ്പ് സൂപ്പർ സ്‌പോർട്‌സ് ബൈക്കായ RR310 വിപണിയിലെത്തി. പുതിയ ടി.എഫ്.ടി ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, സ്‌മാർട്‌ഫോൺ കണക്‌ടിവിറ്റി, ഡ്യുവൽ-ടോൺ ബോഡി ഗ്രാഫിക്‌സ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

സ്‌മാർട് എക്‌സോണെക്‌റ്ര് വഴിയാണ് ടി.എഫ്.ടി സ്‌ക്രീനുമായി സ്‌മാർട്ഫോൺ ബന്ധിപ്പിക്കാനാവുക. നാവിഗേഷൻ കൺട്രോൾ സ്വിച്ചുകൾ ഹാൻഡിലിന്റെ ഇടതുവശത്തേക്ക് മാറ്റിയത് റൈഡർക്ക് ഏറെ പ്രയോജനകരമാണ്. 34 പി.എസ് കരുത്തും 27.3 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 313 സി.സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂളായ ഫ്യുവൽ ഇൻജക്‌റ്റഡ് എൻജിനാണുള്ളത്. ഗിയറുകൾ ആറ്.

₹2.40 ലക്ഷം

എക്‌സ്‌ഷോറൂം വില

160km/h

പരമാവധി വേഗം

7.17 സെക്കൻഡ്

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ട സമയം