പ്രതിസന്ധികളിൽ തളർന്നുപോകാതെ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ ജീവിതം നയിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരിലൊരാളാണ് പൊടിയിൽ പറമ്പിൽ വിഷ്ണുവിജയൻ. മൂന്ന് വർഷം മുമ്പുണ്ടായ അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്നുപോയി. ഇപ്പോൾ വിധിയോട് പോരാടുകയാണ് ഈ ഇരുപത്തൊമ്പതുകാരൻ.

vishnu

തോൽക്കില്ലെന്ന ഉറച്ച മനസാണ് വിഷ്ണു വിജയന്റെ വിജയം. വീട്ടിലിരുന്ന് കുടകളും, സ്വീഡ് പേനകളും, പേപ്പർ ബാഗുകളും നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ വിപണി കണ്ടെത്തി, ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് ഈ യുവാവ്.

ഇങ്ങനെ കിട്ടുന്ന വരുമാനത്തിലാണ് അമ്മയും, ഭാര്യയും, രണ്ട് കുട്ടികളുമടങ്ങുന്ന കുടുബത്തെ വിഷ്ണു മുന്നോട്ട് കൊണ്ടുപോകുന്നത്. കൂടാതെ ഇതിലൂടെയാണ് ചികിത്സയ്ക്കുള്ള പണവും കണ്ടെത്തുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കച്ചവടം കുറഞ്ഞതോടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലായി.