president

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽവച്ച് നടന്ന കൂടിക്കാഴ്ചയിൽ ദേശീയ- അന്തർദേശീയ പ്രശ്നങ്ങൾ ഇരുവരും ചർച്ച ചെയ്തു. ലഡാക്കിലെ സാഹചര്യം പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

ലഡാക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.ചൈനീസ് സൈനികരുമായി ജൂൺ 15 ന് നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു.

Prime Minister @narendramodi called on President Kovind and briefed him on the issues of national and international importance at Rashtrapati Bhavan today. pic.twitter.com/yKBXCnfboE

— President of India (@rashtrapatibhvn) July 5, 2020