apollo

കൊച്ചി: അപ്പോളോ പ്രോട്ടോൺ കാൻസർ സെന്ററിന് (എ.പി.സി.സി) ജോയിന്റ് കമ്മിഷൻ ഇന്റർനാഷണലിന്റെ അക്രഡിറ്റേഷൻ ലഭിച്ചു. ആഗോളത്തിൽ ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ച അംഗീകാരങ്ങളിലൊന്നാണ് ദക്ഷിണേന്ത്യയിലെയും മദ്ധ്യേഷ്യയിലെയും ആദ്യ പ്രോട്ടോൺ ചികിത്സാ കേന്ദ്രമായ അപ്പോളോയെ തേടിയെത്തിയത്. രാജ്യാന്തര അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ കാൻസർ സെന്ററാണ് എ.പി.സി.സി. അപ്പോളോ ഗ്രൂപ്പിന് കീഴിൽ ജെ.സി.ഐ അക്രഡിറ്രേഷൻ ലഭിക്കുന്ന എട്ടാമത്തെ ആശുപത്രിയുമാണിത്.

അപ്പോളോ പ്രോട്ടോൺ കാൻസർ സെന്ററിന് പ്രത്യേക ബഹുമതി ലഭിച്ചത് അഭിമാനാർഹമാണെന്നും ഓങ്കോളജിയിൽ കൂടുതൽ മികവ് പുലർത്താൻ ഇത് അപ്പോളോയെ ശക്തിപ്പെടുത്തുമെന്നും അപ്പോളോ ഹോസ്‌പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് സി. റെഡ്ഡി പറഞ്ഞു. കഴിഞ്ഞവർഷം ജൂണിലാണ് അപ്പോളോ പ്രോട്ടോൺ തെറാപ്പി കാൻസർ കെയർ സെന്ററിന് തുടക്കമായത്.