covid1

ലക്നൗ: ഉത്തർപ്രദേശിൽ മറ്റൊരു മന്ത്രിക്കൂകൂടി കൊവിഡ് സ്ഥിരീകരിച്ചു. ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്കിനാണ് രോഗം സ്ഥിരീകരിച്ചത്. സഹറാൻപുരിലെ ആശുപത്രിയിൽ ചികിത്സയിലുള‌ള ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അടക്കം 27പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് അധികൃതർ പറയുന്നത്. നേരത്തേ ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം മീററ്റിൽ ഇന്നലെ മാത്രം 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മറ്റി‌ടങ്ങളിലെ രോഗബാധിതരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. എന്നാൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് അധികൃതർ പറയുന്നത്.