'
നടി റിമ കലിംഗൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് റിമ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു ചിത്രത്തിൽ 'ഫെമിനിച്ചി" തൊപ്പി അണിഞ്ഞും താരം എത്തുന്നു. ഫെമിനിച്ചി എന്ന് എഴുതിയിട്ടുള്ള റിമയുടെ തൊപ്പിപ്പടത്തെ ഗീതു മോഹൻദാസ് ഉൾപ്പെടെ റിമയുടെ നിരവധി സുഹൃത്തുക്കൾ അഭിനന്ദിച്ചിട്ടുണ്ട്. സമീപകാലത്ത് ഇൻസ്റ്റഗ്രാമിൽ റിമ പങ്കുവച്ച എല്ലാ ചിത്രങ്ങളും വൈറലായിരുന്നു. ഷറഫുദ്ദീൻ നായകനാവുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ. ഹർഷദ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാതാവും ഛായാഗ്രാഹകനും ആഷിഖ് അബു ആണ്.