vidhu

മലയാള ചലച്ചിത്ര രംഗത്തെ വനിതാകൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ് എന്നസംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന്

സംവിധായികയും മാധ്യമപ്രവർത്തകയുമായ വിധു വിൻസന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായചില കാരണങ്ങളാലാണ് ഡബ്ള്യു സി.സി ക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതെന്നും വിധുവിൻസന്റ് പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത്വനിതകളുടെ കൂട്ടായ്മയ്ക്ക് ഉണ്ടാകട്ടെ എന്നും വിധു ആശംസിക്കുന്നു. സ്തീകൾക്ക് സിനിമചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തുംസൃഷ്ടിക്കാനും ഡബ്ള്യു സി.സി തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ളശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് അവർക്ക് ഉണ്ടാകട്ടെയെന്നും വിധുവിൻസന്റ് ഫേസ് ബുക്കിൽ കുറിച്ചു.