ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുയാണെന്ന് ഹീറോ സൈക്കിൾസ് മാനേജിംഗ് ഡയറക്ടർ പങ്കജ് മുഞ്ജൽ. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 900 കോടി രൂപയുടെ വ്യാപാര ബന്ധം നടക്കാനിരിക്കെയാണ് കമ്പനി ചൈനയുമായുള്ള വ്യാപര ബന്ധത്തിൽ നിന്ന് പിന്മാറിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് പങ്കജ് മുഞ്ജൽ വ്യക്തമാക്കി. യുണൈറ്റഡ് സൈക്കിൾസ് പാർട്സ് ആൻഡ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ സാങ്കേതിക സഹായം വാഗ്ദ്ധാനം ചെയ്തിരുന്നു, ഇതിന് തൊട്ടുപിന്നാലെയാണ് ഹീറോ സൈക്കിൾസ് ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചത്. ജർമ്മനിയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനാണ് കമ്പനിയുടെ നീക്കമെന്നാണ് സൂചന.