സിനിമ മോഹവുമായി നടക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ളയാളുകളെ ഫേക്ക് കാസ്റ്റിംഗ് കോളിലൂടെയും മറ്റും തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങളും അടുത്തിടെ ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാജ ഓഡീഷൻ കോളുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ.
മരത്തിൽ തൂങ്ങിയാടുന്ന 'സിനിമയിൽ അവസരം' എന്ന ഫ്ലാക്സിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷിബു എത്തിയിരിക്കുന്നത്. ഇനിയെങ്കിലും ചതിയിൽ പോയി വീഴാതിരിക്കണമെന്ന് അദ്ദേഹം കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
#ജാഗ്രത
ഇന്ന് കണ്ട കാഴ്ച ആണ് വൈറ്റില ജംഗ്ഷൻ കഴിഞ്ഞു ആലപ്പുഴ ഭാഗത്തേക്ക് ജസ്റ്റ് പോകുമ്പോൾ മരത്തിൽ കയറി കെട്ടിയിരിക്കുന്നു....
#സിനിമയിൽഅവസരം
കോൺടാക്ട് നമ്പറും കൊടുത്തിട്ടുണ്ട് .
ഇതിൽ ആരൊക്ക ചെന്ന് വീണു കാണും അറിയില്ല .ഇനി എത്ര പേര് വീഴും അറിയില്ല .. പോലീസിന്റെ ഭാഗത്തു നിന്ന് ഉടനെ ഇടപെടലുകൾ ഉണ്ടായാൽ നല്ലത് ..
വീണിട്ടുണ്ടെങ്കിൽ അത് അവസാനം സിനിമക്കാർ ചതിയിൽപ്പെടുത്തി എന്ന തലകെട്ടിൽ വാർത്ത വരും
പിന്നെ ചാനലിൽ ചർച്ചകൾ . സിനിമസംഘടന ഒന്നും ചെയ്യുന്നില്ല എന്നൊക്കെ ആകും ...സംഘടന ആണോ ഈ മരത്തിൽ ബോർഡ് വെച്ചത് ? അല്ലല്ലോ
സത്യം അറിയാതെ കുറ്റപ്പെടുത്തുവാൻ എല്ലാവർക്കും പറ്റും .
ചിലപ്പോൾ കുറ്റപ്പെടുത്തലുകൾ മനഃപൂർവ്വവും ആകാം ..
കാര്യങ്ങൾ അറിയാതെ പറയുന്നതിന് മുൻപ് ഓർക്കുക ..സിനിമക്കാർക്കും #കുടുംബങ്ങൾ ഉണ്ട് .
അപ്പോൾ ഇതൊക്കെ കണ്ടു ഇറങ്ങി പുറപ്പെടുന്നവർ പലവട്ടം ആലോചിക്കുക ചിന്തിക്കുക .എന്നിട്ട് ചതിയിൽ നിന്ന് രക്ഷപ്പെടുവാൻ ഉള്ള മാർഗ്ഗങ്ങൾ നോക്കുക .
ഇനിയെങ്കിലും ഈ ചതികളിൽ പോയി വീഴാതിരിക്കുക ..
ഇതൊക്കെ അവസാനം #സിനിമയുടെമേൽ വന്നു വീഴുന്ന #ബോംബുകളാണ് ..
#SHIBUGSUSEELAN