കൊച്ചി:അത്യാവശ്യമായി പുറത്ത് പോകാൻ നിൽക്കുമ്പോഴാകും ഫോണിൽ ചാർജ് ഉണ്ടോയെന്ന് നോക്കുക.ചാർജ് ഇല്ലെങ്കിൽ അൽപ്പനേരം ഫോൺ കുത്തിയിടും .ചാർജാണെങ്കിലോ ഇഴഞ്ഞ് ഇഴഞ്ഞ് ആവും കയറുക.അവസാനം ക്ഷമ നശിച്ച് ഫോൺ എടുത്ത് കൊണ്ട് പോകും.എല്ലാവരുടെയും ജീവിതത്തിൽ ഒട്ടു മിക്കപ്പോഴും സംഭവിക്കുന്ന ഒന്നാണിത്.വലിയ സ്ക്രീനുകളും മികച്ച പ്രൊസസ്സറുകളും ധാരാളം മെമ്മറി കപ്പാസിറ്റിയുമൊക്കെയുള്ള ഫോണുകളാണ് ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍. എന്നാലോ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റും യൂട്യൂബുമെല്ലാം ഉപയോഗിച്ചാല്‍ തീര്‍ന്നു കാര്യം. ചാര്‍ജ് തീര്‍ന്നു ഫോണ്‍ ഓഫായിപ്പോകും.
ചാർജ് കയറുന്നത് കുറയാനുള്ള കാരണങ്ങൾ അറിയാം
വയർലെസ് കേബിളാണ് സൗകര്യപ്രദമെങ്കിലും യു.എസ്.ബി കേബിളുകളെ അപേക്ഷിച്ച് ചാർജ് വളരെ പതുക്കയെ കയറൂ.
പെട്ടെന്ന് ചാർജ് കയറണമെങ്കിൽ യു.എസ്.ബി കേബിളുകൾ ഉപയോഗിക്കുക.
ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ പോയിന്റുകള്‍ ഒന്നും ലഭ്യമല്ലെങ്കില്‍ ഉറപ്പായും നാം ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിടുക കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ ആകും.ചാർജ് കയറുന്നത് കുറയാൻ ഇതും കാരണമാകാം.
ചാർജിംഗ് പോർട്ടിന്റെ പ്രശ്നം കൊണ്ടും ചാർജ് കയറുന്നത് കുറയാം.
ഫോൺ ഓഫ് ചെയ്ത് ചാർജിംഗിന് ഇടുമ്പോൾ ചാർജ് പെട്ടെന്ന് കയറുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവാം.ഓൺ ആയി ഇരിക്കുമ്പോൾ ഫോണിലെ ആപ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് ഇത്.
ഫോണിന്റെ ബാറ്ററിലൈഫ് എങ്ങനെ വർദ്ധിപ്പിക്കാം
അധികം ചൂട് ഉള്ള സ്ഥലത്ത് ഫോൺ വയ്ക്കരുത്.അധികം ചൂടേല്‍ക്കുന്നത് ഫോണിന്റെ ബാറ്ററിയ്ക്ക് സ്ഥിരമായ കേടുപാടുണ്ടാക്കും.
നിങ്ങളുടെ ഐഫോണ്‍ ബാറ്ററി വളരെ വേഗം തീരുന്നുവെങ്കില്‍ അതില്‍ പ്രധാനവില്ലന് ഫെയ്സ്ബുക്ക് ആപ്പ് ഉപയോഗം തന്നെ.ഐഫോണില്‍ നിന്ന് ഫെയ്സ്ബുക്ക് ആപ്പ് നീക്കം ചെയ്ത ശേഷം ബാറ്ററി ലൈഫ് 15 ശതമാനം വര്‍ധിക്കുന്നുവെന്ന് ചില പഠനങ്ങളിൽ കണ്ടെത്തി.ഫെയ്സ്ബുക്കിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നതാകും ഫോണിന്റെ ബാറ്ററിയ്ക്ക് നല്ലത്.
ഡിസ്പ്ലേയുടെ ബ്രൈറ്റ്നസ് കുറച്ചുവയ്ക്കുന്നത് ബാറ്ററി കൂടുതല്‍ നേരം നില്കുന്നതിന് സഹായിക്കും.ഇരുണ്ട സ്ക്രീന്‍ കാണാന്‍ ആഗ്രഹിക്കാത്ത ഒരാളാണ് നിങ്ങളെങ്കിൽ 'ഓട്ടോ ബ്രൈറ്റ്നസ്' എന്ന ഫീച്ചര്‍ ഉപയോഗിക്കാം.
ആന്‍ഡ്രോയിഡ് ഫോണായാലും ഐഫോണായാലും ഏറ്റവും കൂടുതല്‍ ചാര്‍ജ്ജ് തിന്നുന്ന ഒരു സംഗതി അതിന്റെ സ്ക്രീനാണ്.നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വാള്‍പേപ്പര്‍ ബാറ്ററി ലൈഫില്‍ കാര്യമായ മാറ്റമുണ്ടാക്കും. കറുപ്പ് അല്ലെങ്കില്‍ പൊതുവെ ഇരുണ്ട നിറമുള്ള വാള്‍പേപ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫോണിന് കൂടുതല്‍ ചാര്‍ജെടുത്ത് അവ പ്രകാശിപ്പിക്കേണ്ട കാര്യമില്ല.ലൈവ് വാള്‍പേപ്പറും വേണ്ടെന്നു വെക്കാം അനിമേഷന്‍ പവര്‍ ആവശ്യമാണ്.
മൊബൈല്‍ ഡാറ്റയെക്കാളും ഫോണിന് നല്ലത് വൈഫൈയാണ്. അതുകൊണ്ട് അവസരം ലഭിക്കുമ്പോഴെല്ലാം വൈഫൈ തിരഞ്ഞെടുക്കണം.