വാഷിംഗ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസയറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു” എന്നായിരുന്നു ട്രംപ് ട്വീറ്റിലൂടെ നൽകിയ മറുപടി. അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യ ദിനമായിരുന്നു ശനിയാഴ്ച. 1776 ജൂലായ് നാലിനാണ് 13 അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്ന് ബ്രിട്ടന്റെ നിയന്ത്രണ ഉടമസ്ഥാവകാശത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ് രോഗികളും മരണവുമുള്ള രാജ്യമാണ് അമേരിക്ക. ഇതിനിടയിലാണ് സൗത്ത് ഡകോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്റ് ട്രംപ് പങ്കെടുത്തത്.