കൊച്ചി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, കളമശേരി ഐസാറ്ര് എൻജിനിയറിംഗ് കോളേജിൽ മത്സ്യ വിളവെടുപ്പ് നടത്തി. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കോളേജിലെ സോഷ്യൽ സർവീസ് വിഭാഗമായ ആശ്വാസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ആയിരുന്നു വിളവെടുപ്പ്. മാനേജർ ഫാ. ടെന്നി മാത്യു പെരിങ്ങാട്ട്, ഫാ. ജോസഫ് രാജൻ കിഴവന, പ്രിൻസിപ്പൽ ഡോ. ജോസ് എന്നിവർ നേതൃത്വം നൽകി. അടുത്തഘട്ടത്തിൽ രോഹു, കട്‌ല, തിലാപ്പിയ എന്നിവ കൃഷി ചെയ്യും.