dubai

ദുബായ്: കൊവിഡ് ബാധ തുടരുന്നതിനിടയിലും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ തയ്യാറെടുത്ത് ദുബായ് ഭരണകൂടം. ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിന് ദുബായ് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുടെ വിർച്വൽ ഫോറം തയ്യാറാക്കി. നാളെ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി ദുബായ് നഗരം തുറക്കുമെന്ന് ഗൾഫ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുമുണ്ട്.

മഹാമാരിയുടെ ആഭ്യന്തര ആഗോള പ്രത്യാഘാതങ്ങൾ, ആഗോള മാർക്കറ്റിംഗ് തയ്യാറെടുപ്പുകൾ, ദുബായിലെ വ്യാവസായിക പരിപാടികൾ. ആഭ്യന്തര ടൂറിസം എന്നീ വിഷയങ്ങളിൽ സർക്കാർ ചർച്ചയും നടത്തി.

മാളുകളിലെ പ്രവേശന നിയന്ത്രണം പിൻവലിക്കുമെന്നും കൊവിഡ് പശ്ചാതലത്തിൽ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന പ്രായപരിധി ഒഴിവാക്കുകയും ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കൂടുതൽ ഇളവുകൾ നിലവിൽ വന്നതോടെ യു.എ.ഇയിലും സൗദിയിലും കൊവിഡ് കേസുകൾ വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്.