sn

കാഞ്ഞാണി: മണലൂർ സ്വദേശി കൊവിഡ് മൂലം ഗൾഫിൽ മരിച്ചു. പുത്തൻകുളത്തിന് സമീപം പള്ളിക്കുന്നത്ത് വർഗീസാണ് (61) സൗദിയിൽ മരിച്ചത്. കഴിഞ്ഞ 5ന് നാട്ടിൽ വരാനിരിക്കെ മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് നാട്ടിലേക്ക് വരാനായില്ല. സൗദി കമ്മീസ് മുഷിയാദിൽ സോന ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്നു. മൃതദേഹം സൗദിയിൽ സംസ്കരിക്കും. ഭാര്യ : മിനി. മക്കൾ: നോയൽ, അൽക്ക.