തമിഴ് ചാനലിലെ 'ഉയിരേ' എന്ന സീരിയലിൽ അഭിനയിച്ച് തുടങ്ങിയ ശേഷം അന്യഭാഷകളിലെ ആൾക്കാർ തന്നെ കൂടുതലായി തിരിച്ചറിയുന്നുവെന്ന് നടി സോനാ നായർ. 'കൗമുദി' ചാനലുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. സിനിമകളിൽ അഭിനയിച്ചത് കാരണം മലയാളികൾ എപ്പോഴും തന്നെ തിരിച്ചറിയുമെന്നും എന്നാൽ ഇത്തരഭാഷകളിലെ ജനങ്ങൾ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും സോനാ നായർ പറയുന്നു.