ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചത് 425 പേരാണ്. 19,693 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.
2,53,287 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് ആശുപത്രകളിൽ ചികിത്സയിൽ കഴിയുന്നത്. 4,24,433 പേർ കൊവിഡ് മുക്തരായി. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തിൽ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം റഷ്യയെ മറികടന്നാണ് ഇന്ത്യ മൂന്നാമതെത്തിയത്. ഈ മാസത്തെ അഞ്ച് ദിവസങ്ങളിൽ മാത്രം 2,300 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 61 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.
രോഗവ്യാപന നിരക്ക് കൂടുതലുള്ളത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെന്നാണ് കണക്ക്. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 25.85 ശതമാനം കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുടെ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 2.06 ലക്ഷം കടന്നു. 8822 പേർ ഇതുവരെ സംസ്ഥാനത്ത് മരിച്ചു. തമിഴ്‌നാട്ടിൽ 1,11,151 രോഗികളാണുള്ളത്. ഡൽഹിയിൽ കൊവിഡ് ബാധിതർ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം 3,000 കടന്നു.