pic

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ- ചെെന സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാന് നാല് അത്യാധുനിക സായുധ ഡ്രോണുകൾ നൽകാനൊരുങ്ങി ചെെന. പീപ്പിൾ ലിബറേഷൻ ആർമിയുടെ പുതിയ നേവൽ ബേസ് താവളം സംരക്ഷിക്കുന്നതിനും, പാക്- ചെെന സാമ്പത്തിക ബന്ധം ദൃഡമാക്കുന്നതിനുമാണ് നടപടിയെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തെക്ക് പടിഞ്ഞാറൻ പ്രദേശമായ ബലൂചിസ്ഥാനിലെ ബെൽറ്റ് റോഡ് എന്നീ പദ്ധതികളിൽ ചെെന 60 ബില്യൺ നിക്ഷേപമാണ് നടത്തിയിട്ടുളളത്. പാകിസ്ഥാൻ വ്യോമസേനയുടെ ഉപയോഗത്തിനായി ചെെനയിൽ രൂപകൽപ്പന ചെയ്ത വിംഗ് ലൂഗ് 2 വിന്റെ സൈനിക പതിപ്പായ 48 ജിജെ 2 എന്ന ഡ്രോണുകളാണ് ചെെന പാകിസ്ഥാന് കെെമാറാൻ പോകുന്നത്. ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി രാജ്യങ്ങൾക്ക് ചെെന ഇത്തരത്തിൽ തങ്ങളുടെ നിരീക്ഷണ ഡ്രോണായ വിംഗ് ലൂഗ് 2 വിൽക്കുന്നുണ്ട്. 2008 മുതൽ 2018 വരെ കസാകിസ്ഥാൻ, തുർക്കി , അൾജീരിയ സൗദി തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ചെെന 163 യുഎവികൾ കെെമാറിയതായി സ്റ്റോക്ക് ഹോം ഇന്റർനാഷണൽ അറിയിച്ചു.


ലഡാക്കിൽ രണ്ട് മാസമായി തുടരുന്ന ചെെനയുടെ അതിക്രമവും പാകിസ്ഥാന് തുടരെ ഡ്രോണുകൾ ഉൾപ്പെടെ ആത്യാധുനിക ആയുധങ്ങൾ ചെെന കെെമാറുന്ന സാചര്യത്തിലും സായുധ പ്രഡേറ്റർ ബി ഡ്രോണുകൾ അമേരിക്കയിൽ നിന്നും വാങ്ങാൻ ഇന്ത്യയെ പ്രേരിപ്പിക്കും. സായുധ പ്രഡേറ്റർ ബി ഡ്രോൺ നിരീക്ഷണത്തിലൂടെ രഹസ്യ വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല മിസൈലുകൾ കണ്ടെത്തി ബോംബ് ഉപയോഗിച്ച് തകർക്കുകയും ചെയ്യും. നിരായുധ നാവിക വെരിയന്റിനായി ഇന്ത്യൻ നാവിക സേന യുഎസുമായി ചർച്ച നടത്തി വരികയാണ്.എന്നാൽ നിരീക്ഷണത്തിനായി പ്രത്യേക ഡ്രോണുകളെക്കാൾ ആൾ ഇൻ വൺ ഡ്രോൺ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ദേശീയ സുരക്ഷ ആസൂത്രകർ പറയുന്നത്.