കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി. സി.പി.ഐയുടെ അഭിപ്രായം എന്തുകൊണ്ടാണെന്ന് അറിയില്ല. കേരള കോൺഗ്രസ് ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. നേരത്തെ യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എ വിട്ടിട്ടില്ല. ഇരു മുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് കേരള കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതു പ്രവേശനുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ല. സി.പി.ഐക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. "ജോസ് കെ മാണി പക്ഷത്തെ എം.പിമാര്‍ നിലവില്‍ യു.പി.എ യുടെ ഭാഗമാണ് അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ" എന്ന് കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. യു.ഡി.എഫില്‍ നിന്ന് എത്തിയപ്പോള്‍ വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവച്ച കാര്യവും ഓർമ്മിപ്പിച്ചായിരുന്നു കാനം ജോസ് കെ മാണിക്കെതിരെ സംസാരിച്ചത്.