പുത്തൂര്‍: വിവിധങ്ങളായ നാനൂറോളം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന ഗവണ്‍മെന്റ് നിലപാടിനെതിരെ കെ എസ് യു ഉന്തുവണ്ടി ചായക്കട നടത്തി പ്രതിഷേധിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും, നിയമനം നല്‍കാതെയും നിരവധി ലിസ്റ്റുകളാണ് കാലാവധി അവസാനിക്കാന്‍ പോകുന്നത്. ഇനി ഒരു പി എസ് സി പരീക്ഷ എഴുതാന്‍ പ്രായപരിധി കഴിഞ്ഞവര്‍ ആണ് ലിസ്റ്റില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത്. ഇത്തരത്തിലുള്ള ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്നും ചൂണ്ടിക്കാട്ടി.
കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ: വിഷ്ണു വിജയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു പവിത്രേശ്വരം അധ്യക്ഷത വഹിച്ചു. കെ എസ് യു നേതാക്കളായ തോമസ് പകലോമുറ്റം, മിറില്‍ തടത്തില്‍,അലന്‍ ലാലി, ബിബിന്‍ , അഭിഷേക്, അഖില്‍, ആദ്യത്യന്‍,ശ്രീക്കുട്ടന്‍, അനന്ദു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിമല്‍ ചെറുപൊയ്ക, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഘു കുന്നുവിള , പാലം ബിജു,അനീഷ് ആലപ്പാട്ട് , സന്തോഷ് പഴയച്ചിറ,ഷൈജു ദാസ് പ്രിന്‍സ് വട്ടവിള എന്നിവര്‍ നേതൃത്വം നല്‍കി