quarantine

പത്തനംതിട്ട: ക്വാറന്റീൻ ലംഘിച്ച് പൊതുസ്ഥലത്തിറങ്ങിയ ആളെ ഓടിച്ചിട്ട് പിടികൂടി നിരീക്ഷണത്തിലാക്കി. പൊലീസുകാരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് ഇയാളെ പിടിച്ചത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പ്രദേശം അണുവിമുക്തമാക്കാൻ തുടങ്ങി.

പത്തനംതിട്ട ജില്ല ആശുപത്രിയിൽ നിന്നാണ് ഇയാൾ ഇറങ്ങി ഓടിയത്.കൊവിഡ് വ്യാപനം തടയാൻ ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിക്കൊണ്ട് നിരീക്ഷണത്തിലുള്ളയാൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്.