family-

മാതാപിതാക്കളും കുട്ടികളും തമ്മിൽ എപ്പോഴും ദ‌ൃഢമായൊരു ബന്ധം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുമൊത്തുള്ള ഓരോ നിമിഷവും അമൂല്യയമാക്കാൻ നമ്മൾ ശ്രമിക്കണം. കുട്ടികൾളുടെ ഉത്തമ സു‌ഹൃത്തുക്കളായിരിക്കണം മാതാപിതാക്കൾ. എന്നാൽ മാത്രമെ അവരെ അടുത്തറിയാൻ നിങ്ങൾക്ക് സാധിക്കുകയുള്ളു. കുട്ടികളോടൊത്ത് നിങ്ങളുടെ വിലപ്പെട്ട സമയം ചെലവിടാൻ ഇത്തരം വഴികൾ കൂടി ഒന്നു പരീക്ഷിച്ച് നോക്കു. ഇതിലൂടെ നിങ്ങൾ മാത്രമല്ല കുട്ടികളും ഹാപ്പിയാകും.

വീക്കെൻഡ് പ്ളാനിംഗ്

ആഴ്ച്ചയിലൊരിക്കലെങ്കിലും കുട്ടികളോടൊപ്പം ഔട്ട് ഡോർ ആക്ടിവിറ്റീസുകളിൽ പങ്കാളികളാകാം. അവർക്കൊപ്പം കളിക്കുന്നത് അവരുടെ കുഞ്ഞ് മനസിനെ വളരെയേറെ ആനന്ദിപ്പിക്കും. കളിയിലാണെങ്കിൽ പോലും അവർ നേടുന്ന ഓരോ വിജയത്തിലും അവരെ അഭിനന്ദിക്കുക. ഇത് കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും.

ലിറ്റിൽ കിച്ചൺ

കുട്ടികളുമൊത്ത് ചില പാചക പരീക്ഷണങ്ങളിൽ പങ്കാളികളാകാം. അവരോടൊപ്പം ചേർന്ന് അവർക്കിഷ്ടമുള്ള വിഭവങ്ങൾ തയ്യാറാക്കാം. ഇത് കുട്ടികൾക്കൊപ്പം നിങ്ങൾക്കും വളരെയേറെ ആസ്വദിച്ച് ചെയ്യാൻ കഴിയുന്നൊരു കാര്യമാണ്. കൂടാതെ കുട്ടി പാചകങ്ങൾ കുട്ടികളുടെ ക്രിയാത്മകത വർദ്ധിപ്പിക്കാനും ഗുണം ചെയ്യും.

ഔട്ടിംഗ് ടൈം

കൊവിഡ് കാലം കഴിഞ്ഞ് കുട്ടികളുമായി മാസത്തിലൊരിക്കലെങ്കിലും ഔട്ടിംഗിന് പോകാൻ സമയം കണ്ടെത്തുക. കുട്ടികൾ ഇഷ്ടപ്പെടുന്ന പാർക്കിലോ ബീച്ചിലോ കുറച്ച സമയം ചെലവഴിക്കുക. അവരോടൊപ്പം കൂട്ടുകൂടുക. ഇഷ്ടമുള്ള ഐസ് ക്രീമോ കളിപ്പാട്ടങ്ങളോ വാങ്ങി നൽകുകയും ചെയ്യാം. ഇതിലൂടെ കുട്ടികൾ വളരെയേറെ സന്തുഷ്ടരായി മാറുകയും മാതാപിതാക്കളോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു.

മൂവി ഡേയും

കുട്ടികൾ ഇഷ്ടപ്പെടുന്ന ത്രീ-സിനിമയോ, കാർട്ടൂൺ സിനിമയൊ കാണാൻ റ്റിയേറ്ററുകളിൽ ഇടയ്ക്കൊക്കെ പോകുന്നതും നല്ലതാണ്. പോപ് കോണും കഴിച്ചു കൊണ്ട് ഇഷ്ടമുള്ള സിനിമ കാണുന്നത് അവർക്ക് വ്യത്യസ്ഥമായ അനുഭവം നൽകും. റ്റിയേറ്ററുകളിൽ പോകാൻ കഴിയാത്ത അവസരങ്ങളിൽ വീട്ടിലിരുന്ന് തന്നെ അവർക്കൊപ്പം അവരുടെ പ്രിയപ്പെട്ട അനിമേഷൻ സിനിമകൾ കാണാൻ സമയം കണ്ടെത്താം.

അൽപ്പം വീട്ടുകാര്യവും

നിങ്ങൾ ചെയ്യുന്ന പ്രവർത്തികളിൽ കുട്ടികളെ കൂടി ഉൽപ്പെടുത്താൻ ശ്രദ്ധിക്കാം. ഇതിലൂടെ അവർ ക്രമേണ അടുക്കും ചിട്ടയോടും കാര്യങ്ങളെ സമീപിക്കാൻ പഠിക്കുന്നു. ബുക്കുകൾ അടുക്കാനും, പാത്രങ്ങൾ കഴുകുന്നതിനും, പൂന്തോട്ടം നനയ്ക്കുന്നതിലും കുട്ടികളുടെ പങ്കാളിത്തം നല്ലതാണ്. ഇതിലൂടെ കുട്ടികളുമായി ധാരാളം സമയം ചെലവിടാനും അതു വഴി മാതാപിതാക്കളും കുട്ടികളും തമ്മിൽ നല്ലൊരു ബന്ധം വളർത്തുന്നതിനും ഇത് സഹായിക്കും.

പഠനം രസകരം

കുട്ടികളെ പഠിനത്തിൽ സഹായിക്കുക എന്നത് രക്ഷിതാക്കളുടെ കടമയാണ്. എപ്പോഴും ട്യൂഷൻ ടീച്ചറിനെ ആശ്രയിക്കുന്നതിന് പകരം അവർക്ക് പ്രയാസമുള്ള വിഷയങ്ങളിൽ കഴിയുന്ന രീതിയിൽ അവരെ സഹായിക്കുക. കൂടാതെ ഐക്യൂ വർദ്ധിപ്പിക്കുന്ന പസിലുകളും ഗെയിമുകളും അവരെ ശീലിപ്പിക്കുക. അവർക്ക് പൂർത്തിയാക്കാൻ കഴിയാത്ത ടാസ്കുകൾ പൂർത്തീകരിക്കാൻ അവരെ സഹായിക്കുക.