രാജ്യത്തെ ഇ കൊമേഴ്സ് കമ്പനികൾക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. കമ്പനിയുടെ ഡേറ്റ 72 മണിക്കൂറിനുളളിൽ സർക്കാരിനു കെെമാറമെന്നാണ് പുതിയ നിർദേശം. ദേശീയ സുരക്ഷ, നികുതി, ക്രമസമാധാനം തുടങ്ങിയ വിവരങ്ങൾ ഇ കൊമേഴ്സ് കമ്പനികൾ 72 മണിക്കൂറിനുളളിൽ സർക്കാരിനെ അറിയിക്കണമെന്നണ് പുതിയ ഉത്തരവിൽ പറയുന്നത്. ആമസോൺ ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾക്ക് ഇത് ബാധകമാണ്. പുതിയതായി തുടങ്ങുന്ന ചെറുകിട സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കാനും ഇ കൊമേഴ്സ് കമ്പനികൾക്ക് പുറമെ ഒരു മേൽനോട്ടം വഹിക്കുന്നതിനുമാണ് സർക്കാർ ഈ ഡേറ്റ ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇതിനായുളള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ഗ്ലോബൽ കമ്പനികളായ ഫേസ്ബുക്ക്, ആമസോൺ, ഗൂഗിൽ എന്നിവയുടെ ആധിപത്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. 15 പേജ് അടങ്ങുന്ന ഡ്രാഫറ്റിൽ നൽകിയിട്ടുളള നിയമങ്ങൾ അനുസരിച്ച് ഇ കൊമേഴ്സ് കമ്പനികളുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഒരു റഗുലേറ്ററെ നിയമിക്കും.വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യ മാന്ത്രാലയം ഇത് സംബന്ധിച്ച് കരട് തയ്യാറാക്കി. ഇത്തരം നിയമങ്ങൾ ഔൺലെെൻ കമ്പനികളുടെ സോയ്സ് കോഡുകളിലേക്കും അൽഗോരിതത്തിലേക്കും സർക്കാർ പ്രവേശനം നിർബന്ധമാക്കും. ഇതിലൂടെ ആർട്ടിഫിഷ്യൽ ഇന്റേലിജൻസ് മുഖേന അനധികൃത കടന്നു കയറ്റം തടയാനും സാധിക്കും.
ഓൺലൈൻ റീട്ടയിൽ, സ്രീമിംഗ്, ഡിജിറ്റൽ പെയ്മെന്റെ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ നിരവധി ആളുകളാണ് ഇ കൊമേഴ്സ് സേവനം ഉപയോഗിക്കുന്നത്. ചെെനീസ് ആപ്പുകൾ നിരോധിച്ച സർക്കാർ ഇന്ത്യയിൽ ചെറുകിട സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുമ്പോൾ ഭീമൻ കോർപ്പറേറ്റുകൾ ഈ വിഭാഗത്തിൽ മുന്നിലാണ്. പുതുക്കിയ നിയമത്തിലൂടെ വിൽപ്പനക്കാരുടെ ഫോൺ നമ്പർ വീട്ടുവിലാസം തുടങ്ങിയ വിശദാംശങ്ങൾ ഇ കൊമേഴ്സ് കമ്പനിയിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.