മകൾ ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി. ജൂഡിനും ഭാര്യ ഡയാനയ്ക്കും രണ്ടാമത്തെ കുഞ്ഞാണ് ഇപ്പോൾ പിറന്നത്. ''ജൂലായ് ഒന്നിനായിരുന്നു കുട്ടിയുടെ ജനനം. ജൂലായ് ഒന്ന്, ദൈവം ഞങ്ങൾക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. ഇസബെല്ല അന്ന ജൂഡ് എന്നാണ് കുഞ്ഞിന്റെ പേര്.'' ജൂഡ് കുറിച്ചു. സംവിധായകനും കുടുംബത്തിനും ആശംസ നേരുകയാണ് ആരാധകർ. 2014 ഫെബ്രുവരിയിലായിരുന്നു ജൂഡും ഡയാനയും വിവാഹിതരാവുന്നത്. 2016ലായിരുന്നു മൂത്ത കുഞ്ഞിന്റെ ജനനം.അതേസമയം വരയൻ എന്ന സിനിമയിലാണ് ജൂഡ് ഒടുവിൽ അഭിനയിച്ചത്.