elephant

തമിഴ്നാട്ടിലെ സെംഗമലം എന്ന ആനയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. വ്യത്യസ്തമായ ഹെയർസ്റ്റൈലിലൂടെയാണ് സെംഗമലം സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകളുടെ മനം കീഴടക്കിയത്.മന്നർഗുഡി പട്ടണത്തിലെ രാജഗോപാലസ്വാമി ക്ഷേത്രത്തിലെ ഈ ആനയ്ക്ക് ഇപ്പോൾ രാജ്യമെമ്പാടും ആരാധകരുണ്ട്.

'ബോബ് കട്ട് സെംഗമലം' എന്ന ക്യാപ്ഷനോടെ ആനയുടെ ഫോട്ടോകൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുധാ രാമൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ സെംഗമലത്തിന്റെ ആരാധകരുടെ എണ്ണം വീണ്ടും വർദ്ധിച്ചു.

She is famously known as "Bob-cut Sengamalam" who has a huge fan club just for her hair style. You can see her at Sri Rajagopalaswamy Temple, Mannargudi, Tamilnadu.
Pics from Internet. pic.twitter.com/KINN8FHOV3

— Sudha Ramen IFS 🇮🇳 (@SudhaRamenIFS) July 5, 2020

ഒരു പ്രമുഖ ഓൺലൈൻ സൈറ്റ് നൽകുന്ന വിവരങ്ങളനുസരിച്ച് 2003 ൽ കേരളത്തിൽ നിന്നാണ് രാജഗോപാലസ്വാമി ക്ഷേത്രത്തിലേക്ക് സെംഗമലത്തെ കൊണ്ടുവന്നത്. മനോഹരമായ ഹെയർസ്‌റ്റൈലിന് പിന്നിൽ അവളുടെ മുഖ്യപാപ്പാൻ എസ്. രാജഗോപാലാണ്. ഇതിന് വളരെയധികം പരിചരണവും ആവശ്യമാണ്‌.' സെംഗമലത്തെ എന്റെ കുട്ടിയെപ്പോലെയാണ് കാണുന്നത്. അവൾക്ക് മനോഹരമായ രൂപം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു'-രാജഗോപാൽ 2018 ൽ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞതാണിത്.

View this post on Instagram

Sengamalam, an elephant at the Rajagopalaswami temple in Mannargudi #mannargudi #mannargudidays #mannarguditemple #sengamalam #mannai #rajagopalaswamytemple #elephant #temples #haircut #tn #tamilnadu #thiruvarur #gopro #goprohero8 #goprohero #india #goprofamily #animals #hairstyles #buvanphotography #elephants #tamilnaduphotographers @gopro @itz_tamilnadu @goproindia @see_tamilnadu @discovertamilnadu @streetsoftamilnaduu @tamilnaduofficial @travel__tamilnadu @wowtamilnadu @animalplanetindia @india_undiscovered

A post shared by Buvanes (@buvan_photography) on