deadbody

കൊച്ചി: കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി. സൗത്ത് പുതുവൈപ്പ് പുത്തൻ ചക്കാലയ്ക്കൽ സോണിയുടെ ഭാര്യ ക്രിസ്റ്റീനയുടെ(ഷെറിൻ-46) മൃതദേഹമാണ് വല്ലാർപാടം റെയിൽവേ പാലത്തിനടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്രിസ്റ്റീനയെ കാണാതായത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന ക്രിസ്റ്റീനയെ കൊവിഡ് വ്യാപകമായ സാഹചര്യത്തിൽ ജോലിയിൽ നിന്ന് താത്‌കാലികമായി ഒഴിവാക്കിയിരുന്നു. ഇതിൽ മനംനൊന്താകാം ആത്മഹത്യയെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഒരാൾ ഗോശ്രീ രണ്ടാംപാലത്തിൽ നിന്ന് കായലിലേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്.

ഇൻക്വസ്റ്റിന് ശേഷം ക്രിസ്റ്റീനയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും.